വാർസോ: കുഷ്ഠരോഗികളുടെ അമ്മയെന്നറിയപ്പെടുന്ന പോളണ്ടുകാരി മിഷ്ണറി ഡോക്ടർ വാൻഡാ ബ്ളെൻസ്കയുടെ നാമകരണ നടപടികൾ, ഡോക്ടർമാരുടെ പ്രത്യേക മധ്യസ്ഥൻ വിശുദ്ധ ലൂക്കായുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 18ന് ആരംഭിച്ചു. യേശുവിലുള്ള വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്ത് ഉഗാണ്ടയിൽ കുഷ്ഠ രോഗികളുടെ പരിചരണത്തിനായി നാൽപതിലേറെ വർഷങ്ങൾ ജീവിതം സമര്‍പ്പിച്ച ബ്ളെൻസ്ക തദ്ദേശീയരായ ഡോക്ടർമാർക്ക് പരിശീലനം നല്കുകയും ബുലൂബായിലെ സെന്റ് ഫ്രാൻസീസ് ഹോസ്പിറ്റൽ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തിരിന്നു. തന്റെ എല്ലാ ശുശ്രൂഷകളും വാൻഡാ ബ്ളെൻസ്ക പ്രാർത്ഥനയിൽ അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയിരുന്നതെന്ന് നാമകരണ നടപടികളുടെ ഉദ്ഘാടന ശേഷം നടന്ന കുർബാന മധ്യേ പോസ്നാന്‍ ബിഷപ്പ് ഡാമിയൻ ബ്രിൽ പറഞ്ഞു.
തന്റെ ജീവിതവീഥി തെരഞ്ഞെടുക്കുമ്പോൾ തന്നെ അവൾ ദൈവ കൃപയോട് സഹകരിച്ചിരുന്നു. വിദ്യാർത്ഥിനിയായിരിക്കുമ്പോഴേ മിഷ്ണറി വേലകളിൽ ഏർപ്പെട്ടിരുന്ന അവർ തന്റെ വിശ്വാസമെന്ന കൃപയ്ക്ക് കർത്താവിനോട് കൃതജ്ഞതയുള്ളവളായിരുന്നുവെന്നും ബിഷപ്പ് സ്മരിച്ചു. ഇനി മുതൽ "ദൈവദാസി" എന്ന വിശേഷണത്തോടെ ബ്ളെൻസ്കയെ അഭിസംബോധന ചെയ്യാം എന്ന പ്രഖ്യാപനമുണ്ടായപ്പോൾ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് വിശ്വാസികൾ അത് സ്വീകരിച്ചതെന്ന് പോസ്നാൻ രൂപത പ്രസ്താവനയില്‍ കുറിച്ചു. ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗഡ്ക്കി കോവിഡ് ബാധയെത്തുടർന്ന് ഐസോലേഷനിലായതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ പകരം സഹായ മെത്രാനായ ബിഷപ്പ് ബ്രില്ലിനെ നിയോഗിക്കുകയായിരുന്നു.

Source pravachakasabdam