News

കാര്‍ളോ അക്യൂട്ടിസിന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പ് കേരളത്തില്‍

Added On: Apr 19, 2021

തൊടുപുഴ: കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തിലും. അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം വെഞ്ചിരിച്ചു. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിൽ നടന്ന വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ഇവരുടെ മാതാപിതാക്കളായ ജോയിസ് - ജെസ്സി, ജോർജ് - ലീറ്റ എന്നിവരും പങ്കെടുത്തു.

അനുദിനം വിശുദ്ധ കുർബാന സ്വീകരിച്ച് വിശുദ്ധിയിലേക്ക് വളർന്ന ദിവ്യകാരണ്യത്തിന്റെ സൈബർ അപ്പോസ്തോലന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഭാരതത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേക്കും എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കാർളോ പ്രസിദ്ധികരണങ്ങളുടെ ചുക്കാൻ പിടിക്കുന്ന കാർളോ ബ്രദേഴ്സ് പറഞ്ഞു. 2021 ജൂൺ ഒന്നു മുതൽ തിരുശേഷിപ്പ് വിവിധ ദേവാലയങ്ങളിൽ വണക്കത്തിനായി എത്തിക്കുമെന്നും കേരളത്തിലെ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

ഫോണ്‍ നമ്പര്‍: ‍ +91 7879 788 105

 

 

Source pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy