കൊളറാഡോ: യഹോവ സാക്ഷി സമൂഹത്തില്‍ മുന്‍പ് അംഗമായിരിന്ന അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ യുവാവ് കത്തോലിക്ക വൈദികനുളള തയ്യാറെടുപ്പില്‍. ഇരുപത്തിയഞ്ചുകാരനായ മിഗ്വേൽ മെൻഡോസ എന്ന യുവാവാണ് ഏഴ് സെമിനാരി വിദ്യാർഥികൾക്കൊപ്പം ഫെബ്രുവരി പതിമൂന്നാം തീയതി ഡീക്കൻ പട്ടം സ്വീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ വൈദികനായി മിഗ്വേൽ മെൻഡോസ അഭിഷേകം ചെയ്യപ്പെടും. എൽ പൂബ്ലോ കത്തോലിക്കോ എന്ന മാധ്യമത്തോടു അദ്ദേഹം തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ വിവരിച്ചതോടെയാണ് യഹോവ സാക്ഷികളുടെ കുടുംബത്തില്‍ നിന്നും കത്തോലിക്ക വൈദികനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ കഥ പുറംലോകം അറിയുന്നത്.
മെക്സിക്കോയിൽ ആയിരുന്ന കാലത്ത് മിഗ്വേൽ മെൻഡോസയുടെ അമ്മയ്ക്ക് കത്തോലിക്കാ സന്യാസി ആകാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും മാതാവിന്റെ അമ്മ അതിന് സമ്മതിച്ചിരിന്നില്ല. അധികം വൈകാതെ തന്നെ അവർ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു. ദൈവ സ്നേഹത്തെപ്പറ്റി താൻ ആഴത്തിൽ പഠിച്ചത് അമ്മയിൽ നിന്നായിരിന്നു. എന്നാൽ അത് പൂർണ്ണത ഉള്ളതായിരുന്നില്ല. കാരണം യഹോവ സാക്ഷികൾക്ക് കത്തോലിക്കരിൽ നിന്ന് വ്യത്യസ്തമായ വിശ്വാസമാണുള്ളതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. കത്തോലിക്കാ വിശ്വാസം ഒരു നല്ല വിശ്വാസമല്ല എന്ന ചിന്തയിലൂന്നിയാണ് താൻ വളർന്നു വന്നതെന്ന് മിഗ്വേൽ മെൻഡോസ വെളിപ്പെടുത്തി.
എന്നാല്‍ പതിനാറാം വയസ്സിൽ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തെ പറ്റി കൂടുതൽ പഠിക്കാനുള്ള തീരുമാനമെടുത്തു. ഈ നാളുകളിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ മിഗ്വേലിന് സാധിച്ചത്. ആ സമയത്ത് പാപ്പ മരിച്ചു പോയിരുന്നെങ്കിലും പാപ്പ വിശുദ്ധകുർബാന അർപ്പിച്ച ഒരു ചിത്രം അദ്ദേഹത്തിന്റെ മനസ്സില്‍ വേരുറപ്പിച്ചിരിന്നു. എന്തുകൊണ്ടാണ് മാർപാപ്പ ഒരു കുർബാനയുമായി അൾത്താരയിൽ നിൽക്കുന്നതെന്നും, ആളുകൾ മുട്ടുകുത്തി ഓസ്തിയെ ആരാധിക്കുന്നതെന്നും മിഗ്വേൽ ചിന്തിച്ചു. ആ നിമിഷമാണ് ദൈവം മനസ്സിൽ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുപാകിയതെന്ന് ഇദ്ദേഹം പറയുന്നു. സഭയെ പറ്റി കൂടുതൽ പഠിക്കാനുള്ള ആഗ്രഹവും മിഗ്വേലിനുണ്ടായി.
മാർപാപ്പ എന്താണ് വിശുദ്ധ കുർബാന സമയത്ത് ചെയ്യുന്നതെന്നും, പാപ്പയ്ക്ക് വിശ്വാസികളോടുള്ള സ്നേഹത്തെപ്പറ്റിയും മനസ്സിലാക്കിയപ്പോൾ ജോൺ പോൾ മാർപാപ്പയുടെ മാതൃക പിന്തുടരാൻ താൻ തീരുമാനമെടുക്കുകയായിരുന്നുവെന്ന് മിഗ്വേൽ മെൻഡോസ പറഞ്ഞു. വിശുദ്ധ കുർബാനയെ പറ്റി പഠിച്ചപ്പോൾ, തന്നെ ഒരു വൈദികനാകാൻ ക്രിസ്തു വിളിക്കുന്നുണ്ടെന്ന് മനസ്സിലായി. അങ്ങനെ മാമോദിസ സ്വീകരിക്കുകയും, രണ്ടുവർഷത്തിനുശേഷം സെമിനാരിയിൽ ചേരുകയും ചെയ്തു. സഹോദരനോടൊപ്പമാണ് മിഗ്വേൽ കത്തോലിക്കാ സഭയിൽ മാമോദീസ സ്വീകരിച്ചതെങ്കിലും, ഏതാനും നാളുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും മാമ്മോദീസ സ്വീകരിച്ച് സഭയിലെ അംഗങ്ങളായി. നിത്യപുരോഹിതനായ ഈശോയേ പിഞ്ചെന്നു തിരുപ്പട്ടം സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്
Source pravachakasabdam