News

അനുസരണ എന്നത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട ഒരു പുണ്യം: ഫ്രാന്‍സിസ് പാപ്പ

Added On: Jun 13, 2021

വത്തിക്കാന്‍ സിറ്റി: അനുസരണ എന്നത് നാം പ്രാര്‍ത്ഥിച്ചു നേടേണ്ട ഒരു പുണ്യമാണെന്നും വിധേയത്വം പുലര്‍ത്തുന്നവരാണോ അതോ നിഷേധികളാണോയെന്ന് നാം ആത്മശോധന ചെയ്യണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയുടെ മാര്‍ക്കെയിലെ പതിനൊന്നാം പീയുസ് സെമിനാരിയില്‍ നിന്നെത്തിയിരുന്ന അധികാരികളും വൈദികാര്‍ത്ഥികളുമടങ്ങുന്ന അമ്പതിലേറെപ്പേരെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പ. യേശുവിനെ സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും ദൈവപിതാവ് ഭരമേല്പിച്ച ദൗത്യം നിറവേറ്റുന്നതിന് അവിടുത്തെ ഒരുക്കുകയും ചെയ്ത നസ്രത്തിലെ തിരുകുടുംബത്തിനു സമാനമാണ് സെമിനാരിയെന്നും പാപ്പ പറഞ്ഞു.

മാനവ മാതാപിതാക്കളായ മറിയവും യൗസേപ്പും തന്നെ സ്നേഹിക്കുന്നതിനും തനിക്കു ശിക്ഷണമേകുന്നതിനും അനുവദിച്ചുകൊണ്ട് ദൈവസൂനു വിധേയത്വം പ്രകടിപ്പിച്ചത് പാപ്പ അനുസ്മരിച്ചു. വിധേയത്വം സ്വന്തം വിളിയുടെയും വ്യക്തിത്വത്തിന്‍റെയും രചനാത്മക ഭാവമാണ്. അതിന്‍റെ അഭാവത്തില്‍ ആര്‍ക്കും വളരാനോ പക്വത പ്രാപിക്കാനോ ആകില്ല. വൈദികാര്‍ത്ഥികളുടെ പരിശീലനത്തില്‍ അനിവാര്യമായ, മാനുഷികവും ആദ്ധ്യാത്മികവും ബൗദ്ധികവും അജപാലനപരവുമായ നാലുമാനങ്ങളെ കുറിച്ചും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു.
 

 

Source pravachakasabdam

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions