News

നവതിനിറവിൽ മാ​ർ പ​വ്വ​ത്തി​ലി​ന് ​ സ്നേഹാദരം

Added On: Feb 10, 2020

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ന​​വ​​തി​​യു​​ടെ നി​​റ​​വി​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​നു ഹൃ​​ദ​​യം നി​​റ​​ഞ്ഞ ആ​​ദ​​രം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പാ​​​​രി​​​​ഷ്ഹാ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ന​​​​വ​​​​തി സ​​​​മ്മേ​​​​ള​​​​നം സ​​​​ഭ​​​​യ്ക്കും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ സേ​​​​വ​​​​ന​​​​ത്തി​​​​നും സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള കൃ​​​​ത​​​​ജ്ഞതാ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​മാ​​​​യി. 

 

വി​​​​വി​​​​ധ സ​​​​ഭാ​​​​മേ​​​​ല​​​​ധ്യ​​​​ക്ഷ​​ന്മാ​​​​ർ, വൈ​​​​ദി​​​​ക​​​​ർ, സ​​​​ന്യാ​​​​സി​​​​നി​​​​ക​​​​ൾ, അ​​​​ല്മാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, മ​​​​ത​​​​-സാ​​​​മു​​​​ദാ​​​​യി​​​​ക രാ​​​​ഷ്‌​​ട്രീ​​​​യ രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ, പ​​​​വ്വ​​​​ത്തി​​​​ൽ പി​​​​താ​​​​വി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ, വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ജ​​​​ന​​​​സ​​​​മൂ​​​​ഹം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​ശം​​​​സ​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തി.

 

സീ​​​​റോ​​​​ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഭാ​​​​ര​​​​ത​​​​സ​​​​ഭ​​​​യ്ക്കു ദൈ​​​​വം ന​​​​ൽ​​​​കി​​​​യ അ​​​​മൂ​​​​ല്യ സ​​​​ന്പ​​​​ത്താ​​​​ണ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലെ​​​​ന്ന് മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ നി​​​​യ​​​​ത​​​​മാ​​​​യ ആ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മം ഇ​​​​ന്ന​​​​ത്തെ രീ​​​​തി​​​​യി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​ൻ നി​​​​ഷ്ഠ​​യോ​​​​ടും ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടും മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​ണ്. പ്രേ​​​​ഷി​​​​ത ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ മു​​​​ന്പി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ മ​​​​ഹ​​​​ത്ത​​​​ര​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ൽ കേരളത്തിലെ സ​​​​ഭൈ​​​​ക്യ​​​​ കൂട്ടാ യ്മകളുടെ ശക്തിസ്രോതസുകൂ​​​​ടി​​​​യാ​​​​ണെ​​​​ന്നും മാ​​​​ർ ആ​​​​ല​​​​ഞ്ചേ​​​​രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 

സ​​​​ദാ​​​​ജാ​​​​ഗ്ര​​​​ത​​​​യു​​​​ള്ള ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ സ​​​​ക​​​​ല​​​​രെ​​​​യും ജാ​​​​ഗ്ര​​​​ത​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന സ​​​​ഭ​​​​യു​​​​ടെ കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ലാ​​​​ളി​​​​ത്യം അ​​​​ദ്​​​​ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക​​സ​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​ദി​​നാ​​​​ൾ മാ​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​മി​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.

 

 

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സ​​​​ഭ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ശ​​​​രി​​​​യാ​​​​യ ഉ​​​​ൾ​​​​ക്കാ​​​​ഴ്ച​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ഴ​​​​മാ​​​​യ ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മു​​​​ള്ള ശ്രേ​​​​ഷ്ഠാ​​​​ചാ​​​​ര്യ​​​​നാ​​​​ണ് മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ലെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പ​​​​റ​​​​ഞ്ഞു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മം​​​​ഗ​​​​ള​​​​പ​​​​ത്രം മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ട​​​​വും വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രും കൂ​​​​രി​​​​യാ അം​​​​ഗ​​​​ങ്ങ​​​​ളും ചേ​​​​ർ​​ന്നു മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ലി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. 

 

മാ​​​​ർ​​​​ത്തോ​​​​മാ​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​ൻ ജോ​​​​സ​​​​ഫ് മാ​​​​ർ​​​​ത്തോ​​​​മ്മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, കൊ​​​​ച്ചി​​ ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ൽ, മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, ഓ​​​​സ്ട്രി​​​​യ​​​​യി​​​​ലെ ഐ​​​​സ​​​​ൻ​​​​സ്റ്റാ​​​​റ്റ് ബി​​​​ഷ​​പ് അ​​​​ജി​​​​ഡി​​​​യു സ്വി​​​​ഫ്കോ​​​​വി​​​​ച്ച്, അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി, സി.​​​​എ​​​​ഫ്.​​​​തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ, സി​​​​ആ​​​​ർ​​​​ഐ സെ​​​​ക്ര​​​​ട്ട​​​​റി സി​​​​സ്റ്റ​​​​ർ ഡോ.​​​​മേ​​​​ഴ്സി നെ​​​​ടും​​​​പു​​​​റം, പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​ ഡൊ​​​​മി​​​​നി​​​​ക് ജോ​​​​സ​​​​ഫ്, അ​​​​ഡ്വ. ജോ​​​​ജി ചി​​​​റ​​​​യി​​​​ൽ, ഡോ. ​​​​രേ​​​​ഖ ജി​​​​ജി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. 

 

ബ​​​​ന​​​​ഡി​​​​ക്ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ന​​​​വ​​​​തി ആ​​​​ശം​​​​സ​​സ​​​​ന്ദേ​​​​ശം വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് വാ​​​​യി​​​​ച്ചു. ന​​​​വ​​​​തി സ്മാ​​​​ര​​​​ക​​​​മാ​​​​യി ക​​​​ള​​​​ർ എ ​​​​ഹോം പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം നി​​​​ർ​​​​ധ​​​​ന​​​​ർ​​​​ക്ക് 90 ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​നു കൈ​​​​മാ​​​​റി. മോ​​​​ണ്‍.​​​​ ജോ​​​​സ​​​​ഫ് വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, മോ​​​​ണ്‍.​​​​ഫി​​​​ലി​​​​ഫ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം, ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ.​​​​ഡോ.​​​​ ഐ​​​​സ​​​​ക് ആ​​​​ല​​​​ഞ്ചേ​​​​രി, പ്രൊ​​​​ക്കു​​​​റേ​​​​റ്റ​​​​ർ ഫാ.​​​​ചെ​​​​റി​​​​യാ​​​​ൻ കാ​​​​രി​​​​ക്കൊ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ പ​​​​രി​​​​പാ​​​​ടി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.


Source: deepika.com

News updates
Added On: 11-Jan-2024
മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം…
Read More
View All News
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions