News

'തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടം വേണ്ട': അമേരിക്കന്‍ മെത്രാന്റെ അരമന ഇനി ഭിന്നശേഷിക്കാര്‍ക്ക്

Added On: Feb 23, 2020

ടക്സണ്‍: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ടക്സണ്‍ കത്തോലിക്കാ രൂപത മെത്രാന്റെ വസതി ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടത്തിന്റെ ആവശ്യമില്ലെന്നും, ഒരാള്‍ സംഭാവനയായി നല്‍കിയ ചെറിയ വീട്ടിലേക്ക് താന്‍ മാറുകയാണെന്നും ഇ-മെയില്‍ വഴി രൂപതാധ്യക്ഷനായ എഡ്വാര്‍ഡ് വെയിസന്‍ബര്‍ഗര്‍ ഇടവക ജനങ്ങളെ അറിയച്ചതിനെ തുടര്‍ന്നാണ്‌ കെട്ടിടം ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ അഭയകേന്ദ്രമായി മാറുന്നത്. സെന്റ്‌ ജോസഫ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ 1 ലക്ഷത്തോളം വരുന്ന ഗ്രാന്റിന് പുറമേ, സ്വകാര്യ വ്യക്തികളുടെ സംഭാവനകളും ഉപയോഗിച്ചാണ് അരമന നവീകരിച്ച് ഭിന്നശേഷിക്കാരെ അധിവസിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂപ്രകൃതിക്ക് ചേര്‍ന്ന വിധം നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടം 1960-കളില്‍ പണികഴിപ്പിച്ച 7,200 ചതുരശ്ര അടിയോളം വരുന്ന ഈ കെട്ടിടം റെജീന ക്ലേരി സെമിനാരിയായും ഉപയോഗിച്ചിട്ടുണ്ടെന്ന് ടക്സണ്‍ രൂപതയുടെ ഔദ്യോഗിക വക്താവായ സ്റ്റെഫ് കൊയിനെമാന്‍ പറയുന്നു. 1960-1981 കാലഘട്ടത്തില്‍ രൂപതയുടെ ബിഷപ്പായി വര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് ജെ. ഗ്രീനിന്റെ കാലത്താണ് വലിയ കിടപ്പുമുറികളും, അടുക്കളയും, കുളിമുറികളും, വരാന്തയുമുള്ള കെട്ടിടം പണികഴിപ്പിക്കുന്നത്. നിരവധി മെത്രാന്‍മാര്‍ ഇത് തങ്ങളുടെ അരമനയായി ഉപയോഗിച്ചു.

 

ഭിന്നശേഷിക്കാരുടെ ഭവനമായി കഴിഞ്ഞാല്‍ അന്തേവാസികളെല്ലാം ഒരു കുടുംബം പോലെ ഒരുസ്ഥലത്തായിരിക്കും താമസിക്കുക. രൂപതയുടെ അനുബന്ധ സംഘടനയായ സതേണ്‍ അരിസോണയിലെ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസിനായിരിക്കും അഭയഭവന്റെ നടത്തിപ്പ് ചുമതല. ഇത് അന്തേവാസികളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുവാന്‍ സഹായകമാവുമെന്നും അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കി നടത്തുവാന്‍ 24 മണിക്കൂറും സുസജ്ജരായ സ്റ്റാഫ് ലഭ്യമായിരിക്കുമെന്നും കത്തോലിക്കാ കമ്മ്യൂണിറ്റി സര്‍വീസസിന്റെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായ മാര്‍ഗരിറ്റെ ഹാര്‍മണ്‍ പറഞ്ഞു.

 

source pravachakasabdam

News updates
Added On: 19-Sep-2020
കൊച്ചി∙ കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരികയും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ സ്ഥിരീകരിക്കുകയും ചെയ്തതിനു…
Read More
Added On: 08-Sep-2020
മെല്‍ബണ്‍/വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് ഓസ്ട്രേലിയൻ സർക്കാരിനോട് വത്തിക്കാൻ. 2017ൽ ബാല…
Read More
Added On: 05-Sep-2020
അട്ടപ്പാടി: കേരള സമൂഹത്തിലെ എല്ലാ സംവിധാനങ്ങളിലും തീവ്രചിന്താഗതിക്കാർ നടത്തിയ കടന്നുകയറ്റത്തിനെതിരെയും ന്യുനപക്ഷക്ഷേമ പദ്ധതികളിലെ അനീതിക്കെതിരെയും സ്വരമുയര്‍ത്തിയുള്ള…
Read More
View All News
© Copyright 2019 Powered by Webixels | Privacy Policy