ടെൽ അവീവ്: ബെത്ലഹേമിൽ യേശുക്രിസ്തു ജനിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്നുവെന്നു വിശ്വസിക്കപ്പെടുന്ന തിരുപ്പിറവി ദേവാലയം, വൈറസ് ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തത്കാലത്തേക്ക് അടച്ചു.
നഗരത്തിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ചിലർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ പള്ളികളും മോസ്കുകളും ഹോട്ടലുകളും അടയ്ക്കാൻ പലസ്തീൻ ആരോഗ്യമന്ത്രാലയം നിർദേശിക്കുകയായിരുന്നു. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കാനാണ് ഇത്തരമൊരു നിർദേശം നല്കിയത്. ഇസ്രേലി അധിനിവേശ വെസ്റ്റ്ബാങ്കിലുള്ള ബെത്ലഹേമിന്റെ പ്രധാന വരുമാനമാർഗം ടൂറിസമാണ്.
പള്ളി ഇന്നലെയും തുറന്നിരുന്നു. ഇന്നുമുതൽ അടച്ചിടുമെന്നാണ് പള്ളി അധികൃതർ സൂചിപ്പിച്ചത്.
Source: deepika.com