News

ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാന്‍ കെ‌സി‌ബി‌സിയുടെ ആഹ്വാനം

Added On: Mar 24, 2020

കൊച്ചി: മറ്റെന്നാള്‍ (ബുധനാഴ്ച) ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അന്നേദിവസം ഇന്ത്യൻ സമയം 4.30ന് (റോമിലെ സമയം 12 മണി) മാർപാപ്പയോട് ചേർന്ന് 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' പ്രാർത്ഥന ചൊല്ലാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം രാത്രി 10.30ന് (റോമൻ സമയം ആറുമണി) വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വെച്ചുള്ള ആരാധനയിൽ പാപ്പയോടൊപ്പം പങ്കുചേരുവാനും കെ‌സി‌ബി‌സി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മാർച്ച് 27 കെസിബിസി പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം സാധിക്കുന്ന എല്ലാവരും ഉപവാസത്തോടുകൂടി കൊറോണ വൈറസ് മൂലമുള്ള പകർച്ചവ്യാധികളിൽ നിന്ന് ലോകത്തെ മുഴുവൻ കാത്തു രക്ഷിക്കുന്നതിനായി പ്രാർത്ഥിക്കണമെന്നും പൊതു രംഗത്തും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്ന എല്ലാവരെയും പ്രത്യേകം ഓർക്കണമെന്നും കെസിബിസി പ്രസ്താവനയിൽ കുറിച്ചു.

source  pravachakasabdam

© Copyright 2023 Powered by Webixels | Privacy Policy