News

മാതൃകാ ജീവിതം നയിച്ച് സഭയെ കെട്ടിപ്പടുക്കുകയാണ് ക്രൈസ്തവ ദൗത്യം: ജസ്റ്റിസ് കുര്യൻ ജോസഫ്

Added On: Aug 12, 2020

പ്രസ്റ്റൺ: മാതൃകാ ജീവിതം നയിച്ച് തിരുസഭയെ കെട്ടിപ്പടുക്കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ദൗത്യമെന്ന് ഓർമിപ്പിച്ച് സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സമ്മേളനം.

സഭാ ഗാത്രത്തോട് ചേർന്നുനിന്ന് ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ജീവിക്കുന്ന മാതൃകകളാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. തനത് ആരാധനാക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള സൗന്ദര്യം ഉൾക്കൊണ്ട് അത് വരുംതലമുറകളിലേക്ക് കൈമാറുക എന്നത് ഓരോ വിശ്വാസിയുടെ ഉത്തരവാദിത്വമാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.

വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ 161 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലായിരുന്നു ഉദ്ഘാടകൻ. അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നതായുള്ള പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സീറോ മലബാർ സഭാംഗങ്ങൾ എന്ന നിലയിൽ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്തമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിക്ഷിപ്തമായിരിക്കുന്നതെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു.

വിശ്വാസത്തിലുള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയിലുള്ള ആഴപ്പെടലും വഴി പരസ്പര സ്‌നേഹത്തിൽ രൂപതയെയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവസുവിശേഷവൽക്കരണത്തിന്റെ വക്താക്കളാകാനും പുതിയ പാസ്റ്ററൽ കൗൺസിലിന് കഴിയട്ടെയെന്നും ബിഷപ്പ് ആശംസിച്ചു. ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകാംഗം റോമിൽസ് മാത്യുവിനെ അഡ്‌ഹോക്ക് കമ്മറ്റി സെക്രട്ടറിയായും മിഡിൽസ്ബറോ സെന്റ് എലിസബത്ത് മിഷൻ അംഗം ജോളി മാത്യുവിനെ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.

ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററൽ കൗൺസിലിന്റെ പ്രവർത്തന രീതികൾ വിശദീകരിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറൽമാരായ ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട്, ഫാ. സജിമോൻ മലയിൽ പുത്തൻപുര, വൈസ് ചാൻസിലർ ഫാ. ഫാൻസ്വാ പത്തിൽ, റോമിൽസ് മാത്യു , ജോളി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Source  sundayshalom

News updates
Added On: 13-Oct-2021
മാഡ്രിഡ്: അനേകര്‍ക്ക് അത്താണിയാകുവാനും യേശു ക്രിസ്തുവിന്റെ ജീവദായകമായ സന്ദേശം ആയിരങ്ങളിലേക്ക് എത്തിക്കുവാനും സ്പെയിനിലെ മാഡ്രിഡിലുള്ള സഹോദരിമാര്‍ സമര്‍പ്പിത…
Read More
Added On: 13-Oct-2021
വത്തിക്കാന്‍ സിറ്റി: ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ…
Read More
Added On: 08-Aug-2021
സീന്യൂസ് ലൈവ് റീഡേഴ്സ് ഓസ്ട്രേലിയ ആന്‍ഡ് ന്യൂസിലാന്‍ഡ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുപെര്‍ത്ത്: നന്മയുടെ സ്വരമുയര്‍ത്താന്‍ ആളുകള്‍ കുറഞ്ഞു പോയതാണ് തിന്മ…
Read More
View All News
© Copyright 2019 Powered by Webixels | Privacy Policy